ഓണത്തെക്കുറിച്ചുള്ള സംവാദത്തിൽ മഹാബലിയെയും വാമനനെയും കുറിച്ചുള്ള പല വികൃത കഥകളും അല്ലെങ്കിൽ കഥകളുടെ പേരിലുള്ള ആക്ഷേപങ്ങളും, കെട്ടുകഥകളും ഒക്കെ പ്രസിദ്ധമാണ്. അത് എല്ലാ ഓണക്കാലങ്ങളിലും വീണ്ടും വീണ്ടും പുതിയ രൂപങ്ങൾ എടുത്ത് പ്രകടമാകുന്നതായും കാണുന്നു.

വാമനനും മഹാബലിയും രണ്ടു പേരും രണ്ടു വർഗ്ഗത്തിൽ പെട്ടവരാണെന്നും അവിടെ ഒരു വർഗീയ വിഭാഗം വാമനനെ സവർണ്ണനായിട്ടും, മഹാബലിയെ അവർണ്ണനായിട്ടും ചിലപ്പോഴൊക്കെ ആര്യ ദ്രാവിഡ ഭേദങ്ങൾ വെച്ച് ഉച്ചനീച ഭേദങ്ങൾ വച്ച് ഒക്കെ ഇങ്ങനെ പറയുകയുണ്ടായി. ഇതൊക്കെ വളരെ ദുഃഖകരമായ കാര്യങ്ങളാണ്. കാരണം ഒരു കഥയായിട്ടു തന്നെ ഇതൊക്കെ അംഗീകരിക്കുമ്പോഴും അങ്ങനെ അംഗീകരിച്ചു പറഞ്ഞാൽ കൂടി കഥയുടെ യഥാർത്ഥ സ്വരൂപം എവിടെയാണ് പറഞ്ഞിരിക്കുന്നത് ആ സ്വരൂപം അങ്ങിനെ തന്നെ എടുക്കുന്നതാണ് ശരി. അതാണ് ബുദ്ധിമാന്മാർ ചെയ്യുക.

അപ്പോൾ പുരാണങ്ങളിൽ പറഞ്ഞ പത്തോളം പുരാണങ്ങളിൽ വരുന്ന ഈ വാമന മഹാബലി കഥയാണ് ഈ കെട്ടുകഥകൾക്കും അല്ലെങ്കിൽ ഈ വൈകൃത രൂപങ്ങൾക്കും ഒക്കെ ആധാരം ആയിട്ടിരിക്കുന്നത്. അപ്പോൾ അതിൽ അതിൻ്റെ യഥാർത്ഥ രൂപം അറിയേണ്ടത് അത്യാവശ്യം തന്നെയാണ്. വാമനൻ്റെ അച്ഛനമ്മമാർ വാമനൻ്റെ അച്ഛൻ കശ്യപ ഋഷിയും, അമ്മ അദിതിയും ആണ്. ഇനി മഹാബലിയുടെ വംശ പരമ്പര നോക്കാം.

മഹാബലിയുടെ ശരിക്കുള്ള പേര് ഇന്ദ്രസേനൻ എന്നായിരുന്നു. അങ്ങിനെയാണ് ഭാഗവതത്തിൽ ഉദ്ധരിച്ചിട്ടുള്ളത്. ഇന്ദ്രസേനൻ എന്നാണ് സംബോധന ചെയ്തിരിക്കുന്നത്. മഹാബലി എന്നു പറയാൻ കാരണം മഹാ ത്യാഗം ചെയ്ത ആള്, ത്യാഗത്തിൽ അല്ലെങ്കിൽ ദാനത്തിൽ ബലിയോളം എന്ന് തന്നെ പറയാറുണ്ട്. സംസ്കൃതത്തിൽ അങ്ങനെ പറയാറുണ്ട്. അപ്പോൾ ദാനം, വലിയ ത്യാഗം ചെയ്തതു കൊണ്ടാണ് മഹാ ത്യാഗി എന്നുള്ള അർത്ഥത്തിൽ മഹാബലി എന്നായത്. ഈ മഹാബലി തന്നെയാണ് മാവേലി , മാബലി , മാവേലി എന്നായത്. ഇത് സംബന്ധിച്ചും വിവാദങ്ങൾ നടപ്പുണ്ട് .

പലരും ചിന്തിക്കുന്നത് മഹാബലി ഒരു സംസ്കൃതനാണ് അല്ലെങ്കിൽ പുരാണങ്ങളിൽ ഉള്ള ആഢ്യനാണ്, ആര്യനാണ് , മാവേലി കേരളത്തിൽ വന്ന ദ്രവിഡനായിട്ടുള്ള ആളാണ് എന്നും വിഭാഗം പറയാറുണ്ട് . അബദ്ധങ്ങളുടെ ഒരു പരമ്പര തന്നെയുണ്ട് ഇത് സംബന്ധിച്ചു് . വാസ്തവത്തിൽ മലയാളത്തിൽ മഹാബലി എന്നതിനെ മലയാളീകരിച്ചതാണ് മലയാളത്തിൽ ചുരുക്കെഴുത്താണ് അല്ലെങ്കിൽ അതിനെ ചുരുക്കി പറയുന്നതാണ് മാവേലി. അത് നമ്മുടെ നാടൻ ഭാഷയാണ്. അതിന് ഉദാഹരണമായിട്ട് പറഞ്ഞാൽ മലയാളത്തിൽ മഹാ എന്നുള്ളതിൽ ഹ കാരം ലോപിച്ചു പറയുന്ന രീതിയുണ്ട്. അതിന് ഉദാഹരണമാണ് മാലോകർ എന്ന് പറയുന്നത്. മഹാലോകർ എന്നതിനെ ചുരുക്കിയതാണ് മാലോകർ. ലോകം മുഴുവനും ഉള്ള ആളുകൾ എന്നാണ് അതിൻ്റെ അർത്ഥം. അതുപോലെ മാമല മഹാമലയാണ് മാമല. അതുപോലെ ഏറ്റവും പ്രസിദ്ധമാണ് മാമുനി. മഹാമുനിയെ മാമുനി ആക്കി. പിന്നെ മഹാഭാരതത്തെ മാവാരതം ആക്കിയും പറയാറുണ്ട്. അതുപോലെ മഹാബലി മാബലി ആയിട്ടും പിന്നീട് മാവേലി ആയിട്ടും മാറിയതാണ് അതുകൊണ്ട് മഹാബലിയും, മാവേലിയും ഒന്ന് തന്നെയാണ്. ഇവിടെ മഹാബലിയുടെ വംശ പരമ്പര നോക്കുമ്പോൾ ബ്രഹ്മാവിൻ്റെ മാനസ പുത്രന്മാരിൽ മരീചിയുടെ പുത്രനാണ് പ്രജാപതി കശ്യപൻ. കശ്യപന് 13 ഭാര്യമാർ ഉണ്ടായിരുന്നു. അതിൽ മൂത്തവർ ആയിട്ടുള്ള രണ്ടു പേരാണ് അദിതിയും ദിതിയും. ഈ കശ്യപന് അദിതിയിൽ ഉണ്ടായ പുത്രന്മാരാണ് ആദിത്യന്മാർ എന്നറിയപ്പെടുന്നത്. അതായത് ദേവന്മാർ. ദേവന്മാരുടെ മറ്റൊരു പേരാണ് ആദിത്യൻ. അപ്പോൾ ഇവിടെ ഒന്ന് ശ്രദ്ധിക്കാനുള്ളത് ഈ ആദിത്യൻ എന്നുള്ള പേര് അമ്മയുടെ പേര് വെച്ചിട്ടാണ് വന്നിരിക്കുന്നത്. കശ്യപൻ്റെ പേരിലാണ് വന്നതെങ്കിൽ കാശ്യപർ എന്നാണ് പറയേണ്ടിയിരുന്നത്. പക്ഷേ അമ്മയുടെ പേരിൽ വന്നതുകൊണ്ട് ആദിത്യർ എന്നായി അത് ദേവന്മാരായി. അതുപോലെ കശ്യപൻ്റെ രണ്ടാമത്തെ ഭാര്യയായിരുന്നു ദിതി. ദിതിയുടെ പുത്രന്മാർ, അതിൽ ദിതിക്ക് കശ്യപനിൽ നിന്ന് ഒരേയൊരു പുത്രനാണ് ഉണ്ടായത് . അയാളാണ് ഹിരണ്യ കശുപു. നമ്മുടെ പ്രഹ്ളാദൻ്റെ പിതാവായിട്ടുള്ള ഹിരണ്യ കശിപു. അപ്പോൾ ഹിരണ്യകശിപുവിന് 5 പുത്രന്മാർ ഉണ്ടായിരുന്നു. അതിൽ പ്രഹ്ളാദനാണ് മൂത്ത പുത്രൻ. പ്രഹ്ളാദന് മൂന്നു പുത്രന്മാർ ഉണ്ടായിരുന്നു. വിരോചനൻ, കുമ്പൻ , നികുമ്പൻ. വിരോചനൻ്റെ ഏക പുത്രനായിട്ടാണ് ബലി ജനിക്കുന്നത്. പ്രതാപവാനായിട്ടുള്ള ബലി ജനിക്കുന്നത്. പിന്നെ ബലിയുടെ പരമ്പരയിൽ ബലിക്ക് മൂന്നു പത്നിമാർ ഉണ്ടായിരുന്നു. മഹാബലിയുടെ മൂന്നു പത്നിമാർ അശന, ബിന്ധ്യാവലി, സുധേഷ്ണ എന്ന മൂന്നു പത്നിമാർ ഉണ്ടായിരുന്നു . ഇവരിൽ ബാണൻ തുടങ്ങി നൂറോളം പുത്രന്മാരും 2 പുത്രിമാരും ഉണ്ടായിരുന്നതായിട്ട് ഭാഗവതത്തിൽ പറയുന്നുണ്ട്. ഭാഗവതത്തിൽ ആറാമത്തെ സ്കന്ദം പതിനെട്ടാമത്തെ അധ്യായം ഇത് സംബന്ധിച്ച് പറയുന്നുണ്ട്. അപ്പോൾ ഇത്രയും നമ്മൾ മനസ്സിലാക്കുമ്പോൾ എന്താ തിരിയുന്നത് എന്ന് ചോദിച്ചാൽ കശ്യപന് ദിതി, അദിതി എന്ന രണ്ടു ഭാര്യമാരിൽ ഉണ്ടായവരാണ് ദേവന്മാരും, ദൈത്യരും. അപ്പോൾ രണ്ട് അമ്മ മക്കൾ എന്ന വ്യത്യാസം മാത്രമേ ഉള്ളൂ. അച്ഛൻ ഒന്നാണ്. അപ്പോൾ ഏതൊരു കുലത്തിലാണോ വാമനൻ ജനിച്ചത് അപ്പോൾ വാമനൻ്റെ അച്ഛനും അമ്മയും കശ്യപനും അദിതിയും ആണ്. ഇത് നേരത്തെ സൂചിപ്പിച്ചു. ആ കുലത്തിൽ തന്നെ കുല പരമ്പരയിൽ തന്നെ ജനിച്ച ആളാണ് മഹാബലിയും. അതുകൊണ്ട് തീർച്ചയായിട്ടും ഏതു കുലമാണോ വാമനന് പറയുന്നത് ആ കുലം തന്നെ ആ വംശം തന്നെ ആ വർഗ്ഗം തന്നെ ആ വർണ്ണം തന്നെ മഹാബലിക്കും പറയണം എന്ന് തന്നെയാണ് വരുന്നത്. ഇതിനിടയ്ക്ക് വർണ്ണം മാറ്റുന്നതോ, വർഗ്ഗം മാറ്റുന്നതോ , വിഭാഗം ഉണ്ടാക്കുന്നതോ ആയിട്ടുള്ള യാതൊരു ഹേതുവും കഥയനുസരിച്ചു കാണുന്നില്ല. ഈ കഥയെ മാറ്റിമറിക്കാൻ മറ്റു കാര്യങ്ങളൊക്കെ ഉണ്ടാകാം. അതിന് ഓരോരുത്തരുടെ സ്വാർത്ഥമായ താൽപര്യങ്ങളും, അല്ലെങ്കിൽ സമുദായത്തിൻ്റെ താൽപര്യങ്ങളും ഇങ്ങനെയൊക്കെ ഉണ്ടാകാം. പക്ഷേ ഒരു കാര്യം നാം മനസ്സിലാക്കുമ്പോൾ അതിൻ്റെ വസ്തുത അത് കഥയായാലും ചരിത്രം ആയാലും ഇനി മിത്ത് ആയാലും ഇനി എന്തുതന്നെ ഇതിഹാസമായാലും ആ കഥയിലൂടെയാണ് കേട്ട് മനസ്സിലാക്കുന്നത് എങ്കിൽ അത് അനുസരിച്ച് തന്നെ മനസ്സിലാക്കണം. അതിനെ തിരിച്ചു മറിച്ച് വളച്ചൊടിച്ച് സ്വപക്ഷങ്ങൾ ചേർത്ത് കൽപ്പനകൾ ചേർത്ത് പറയാൻ പാടില്ല. അത് തീർച്ചയായിട്ടും ദ്രോഹമാണ്. വരും തലമുറയോട് ചെയ്യുന്ന ഒരു വലിയ തെറ്റും കൂടിയാണ്. സംസ്കാരത്തെ നശിപ്പിക്കുന്ന ഒരു കാര്യമാണ്. സംസ്കാരത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ്, അല്ലെങ്കിൽ സംസ്കാരത്തിൻ്റെ പൂവിളികൾ വിളിച്ചു കൊണ്ടാണ് നാം ഓണം ആഘോഷിക്കുന്നത്. ആ നിലയ്ക്ക് സംസ്കാരത്തിൻ്റെ എന്താണോ കഥ പറയുന്നത് ആ കഥ അങ്ങനെ തന്നെ തുടരുന്നതാണ് ഒരു സംസ്കാരമുള്ള ജനതയുടെ ഇഷ്ടം ആയിട്ട് വരിക. എപ്പോഴും ഭാവിക്കും അത് തന്നെയാണ് വരിക. ഈ രീതിയിൽ രണ്ട് അമ്മ മക്കൾ എന്ന വ്യത്യാസം അല്ലാതെ മറ്റു വ്യത്യാസങ്ങളൊന്നും ഇവിടെ ബലിക്കും വാമനനും പറയാനില്ല. അതിൽ ആദിത്യന്മാരുടെ കഥകളും ദേവന്മാരുടെ കഥകളും ഒക്കെ വളരെ പ്രസിദ്ധമായ കഥകൾ ഉണ്ട്. അതൊക്കെ നാം കേട്ടിട്ടുമുണ്ട്. ഇവിടെ മാവേലിയെ മാറ്റിയിട്ട് മാവേലിയെ വേറേ ഒരു വർഗ്ഗത്തിലേക്ക് കൊണ്ടുവരാൻ തുനിഞ്ഞതിനു കാരണം സാമുദായികമായ ജാതിവികാരങ്ങളോ മറ്റൊക്കെ ആയിരിക്കാം.